670,000 പ്രവാസികൾ ബയോമെട്രിക്ക് നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്ന് കണക്കുകൾ

  • 29/02/2024


കുവൈത്ത് സിറ്റി: ഏകദേശം 670,000 പ്രവാസികൾ ഇതുവരെ ബയോമെട്രിക്ക് നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്ന് കണക്കുകൾ. ആഭ്യന്തര മന്ത്രാലയത്തിൻ്റെ മൂന്ന് മാസത്തെ സമയപരിധി മാർച്ച് ഒന്നിന് അവസാനിക്കാനിരിക്കെയാണ് ഇത്രയധികം പേർ ഇനിയും നടപടികൾ പൂർത്തിയാക്കാൻ ഉള്ളതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് റെസിഡൻസി പെർമിറ്റ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ തുടങ്ങിയ വിവിധ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് നയിക്കും.

കഴിഞ്ഞ വർഷം ബയോമെട്രിക് നടപടിക്രമങ്ങൾ ആരംഭിച്ചത് മുതൽ 1.78 മില്യൺ പൗരന്മാരും പ്രവാസികളും ഈ പ്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്. അവരിൽ, ഏകദേശം 900,000 പൗരന്മാരും 880,000 പ്രവാസികളുമാണ്. ഏകദേശം 4.85 മില്യണിലധികം വരുന്ന ജനസംഖ്യയിൽ 18 വയസിന് താഴെയുള്ള 1.1 മില്യൺ ആളുകളെ ഈ നടപടിക്രമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Related News