അനധികൃതമായി ഉംറ യാത്രയ്ക്ക് ആളുകളെ കൊണ്ടുപോകുന്നതായി കണ്ടെത്തി; നട‌പടി

  • 29/02/2024


കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ ഉംറ എക്സ്പെഡിഷൻ കമ്പനികൾക്കെതിരെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് അഞ്ച് നിയമലംഘനങ്ങൾ ചുമത്തി. കുവൈത്തിലെ സാൽമി, സൗദിയിലെ റാഖി തുറമുഖങ്ങൾ വഴി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ ഈ കമ്പനികൾ 50 ലധികം യാത്രകൾ സംഘടിപ്പിച്ചിരുന്നു. ഹജ്ജ്, ഉംറ എക്‌സ്‌പെഡിഷൻ ഓപ്പറേഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 9 അനുസരിച്ച് ബന്ധപ്പെട്ട അതോറിറ്റികളുടെ ലൈസൻസില്ലാതെ ഹജ്ജ്, ഉംറ ക്യാമ്പയിൻ നടത്തുകയോ പരസ്യം ചെയ്യുകയോ ചെയ്യുന്നത് അനുവദനീയമല്ല. 

ഈ നിയമം ലംഘിക്കുന്ന ആർക്കും ഒരു വർഷം വരെ തടവും കൂടാതെ/അല്ലെങ്കിൽ 50,000 കുവൈത്തി ദിനാറിൽ കൂടാത്ത പിഴയും ലഭിക്കും. ഈ കമ്പനികളെ നിരീക്ഷിക്കുന്നതിനും ലൈസൻസില്ലാതെ ഉംറ പ്രവർത്തനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനുമായി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ സത്താം അൽ മുസൈൻ്റെ നേതൃത്വത്തിലുള്ള ഹജ്ജ്, ഉംറ കാര്യ വകുപ്പ് കുവൈത്ത് സാൽമി തുറമുഖത്തും സൗദി അൽ റഖീ തുറമുഖത്തും ഫീൽഡ് ടൂറും നടത്തി.

Related News