ദേശീയ ദിനാഘോഷങ്ങളുടെ മികച്ച സംഘാടനം; നന്ദി പറഞ്ഞ് മന്ത്രി അൽ മുതൈരി

  • 29/02/2024


കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങൾ ഏറ്റവും മികവാർന്ന നിലയിൽ സംഘടിപ്പിച്ചതിന് പൗരന്മാർക്കും താമസക്കാർക്കും എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും നന്ദി പറഞ്ഞ് കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി. ആഘോഷങ്ങൾ വളരെ സുഗമവും എല്ലാ പ്രതീക്ഷകൾക്കും അതീതവുമായി നിലയിൽ സംഘ‌ടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ദേശീയ ആഘോഷങ്ങൾക്കായുള്ള സ്ഥിരം കമ്മിറ്റി ചെയർമാൻ കൂടിയായ അൽ മുതൈരി പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും രാഷ്ട്രത്തോടുള്ള ആത്മാർത്ഥമായ സ്നേഹവും വികാരവും പ്രതിഫലിപ്പിക്കുന്ന തരത്തിലായിരുന്നു ആഘോഷങ്ങൾ. അത്യധികം ദേശസ്നേഹത്തോടെയും ഉത്തരവാദിത്തബോധത്തോടെയും ആഘോഷിച്ചതിന് എല്ലാവർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News