കുവൈത്തിൽ മത്സ്യത്തിന് വൻ ഡിമാൻഡ്; കഴിഞ്ഞ വര്ഷം വിറ്റ മത്സ്യത്തിന്റെ കണക്കുകൾ പുറത്ത്

  • 29/02/2024




കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്ത്  2.8,000 ടൺ നാടൻ മത്സ്യം ഉപയോഗിച്ചതായി കണക്കുകൾ. ഇതിന്റെ ആകെ മൂല്യം ഏകദേശം 6.7 മില്യൺ ദിനാറാണ്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. ഏകദേശം 25 ഇനം മത്സ്യങ്ങളാണ് രാജ്യത്ത് ഉപയോ​ഗിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നവയിൽ ഒന്ന് ചെമ്മീനാണ്. 2023 വർഷത്തിൽ ഏകദേശം ഒരു മില്യൺ കിലോഗ്രാം വിറ്റു. കൂടാതെ, ഇതേ കാലയളവിൽ സുബൈദി മത്സ്യത്തിൻ്റെ ഉപഭോഗം ഏകദേശം 79,000 കിലോഗ്രാം ആയിരുന്നു.

Related News