കുവൈത്തിലെ തൊഴിലാളികളുടെ എണ്ണത്തിൽ 6.6 ശതമാനത്തിന്റെ വർധന

  • 29/02/2024


കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിലാളികളുടെ എണ്ണം 2.107 മില്യണായി ഉയർന്നതായി കണക്കുകൾ. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2023 മൂന്നാം പാദത്തിൻ്റെ അവസാനത്തിലെ റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്. ​ഗാർഹിക തൊഴിലാളികളുടെ എണ്ണം ഇതിൽ കണക്കാക്കിയിട്ടില്ല. 2022 മൂന്നാം പാദത്തിൻ്റെ അവസാനത്തിൽ 1.977 മില്യൺ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 6.6 ശതമാനത്തിന്റെ വർധനയാണ് തൊഴിലാളികളുടെ എണ്ണത്തിൽ വന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള എല്ലാ ലക്ഷ്യങ്ങൾക്കും വിരുദ്ധമാണ് ഈ കണക്കുകൾ. ​ഗാർഹിക തൊഴിലാളികളെ കൂടി ചേർക്കുമ്പോൾ തൊഴിലാളികളുടെ എണ്ണം 2.897 മില്യണായി ഉയരും. രാജ്യത്ത് ഏകദേശം 790,000 ​ഗാർഹിക തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കുകൾ. അതേസമയം, സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ നമ്പറുകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, രണ്ട് സർക്കാർ ഏജൻസികൾ എന്നിവയുടെ കണക്കുകളിൽ നിന്ന് ചിലപ്പോൾ വ്യത്യാസപ്പെട്ടിരിക്കും.

Related News