കുവൈത്തിലെ സൈബർ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

  • 29/02/2024

 

കുവൈത്ത് സിറ്റി: സൈബർ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ കുവൈത്ത് ഇലക്ട്രോണിക് മീഡിയ യൂണിയൻ സൈബർ സുരക്ഷാ സമിതി ചെയർമാൻ മുഹമ്മദ് അൽ റാഷിദിക്ക് മെഡൽ ഓഫ് ഓണർ നൽകി യൂറോപ്യൻ കമ്മീഷൻ ഇസി കൗൺസിൽ. മിഡിൽ ഈസ്റ്റിലെ സൈബർ സുരക്ഷാ മേഖലയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾക്കും പരിശ്രമങ്ങൾക്കും ഉള്ള അംഗീകാരമെന്ന നിലയിലാണ് മെഡൽ ഓഫ് ഓണർ നൽകിയിട്ടുള്ളത്. 

ലോകത്ത് പ്രതിവർഷം 623 മില്യൺ സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകളെന്ന് അൽ റഷീദി പറഞ്ഞു. ഇത് ഏഴ് ബില്യൺ ഡോളറിലധികം നഷ്ടം കണക്കാക്കുന്നു, അതേസമയം ബാധിച്ചവരുടെ എണ്ണം ഏകദേശം 900,000 ആണ്. കുവൈത്തിലെ സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് പ്രതിദിനം ഏകദേശം 15 കുറ്റകൃത്യങ്ങളാണെന്നും അ​ദ്ദേഹം പറഞ്ഞു. സൈബർ സുരക്ഷാ മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഇത് ഇരുതല മൂർച്ചയുള്ള വാളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related News