കുവൈത്തിലെ ജുവനൈൽ കുറ്റകൃത്യങ്ങളിലെ വർധനയ്ക്ക് കാരണം മയക്കുമരുന്ന്; പഠനം

  • 29/02/2024


കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വ്യാപനം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിന് എല്ലാ ഭാഗങ്ങളിൽ നിന്നും ദ്രുതഗതിയിലുള്ള ഇടപെടൽ ആവശ്യമാണെന്ന് യൂത്ത് കൗൺസിൽ പഠനം. വെൻ പേയിൻ മീറ്റ്സ് ഹോപ്പ് എന്ന പേരിൽ വാലിദ് ഖാലിദ് അൽ കന്ദരി, അബ്ദുൾ റഹ്മാൻ ഖാലിദ് അൽ ഖസ്ബ, ലത്തീഫ സാലിഹ് അൽ ഫുറൈഹ്, ഹെസ്സ ഹമൂദ് അൽ നവൈഫ് എന്നിങ്ങനെ യൂത്ത് കൗൺസിലിലെ നാല് അംഗങ്ങളാണ് പഠനം നടത്തിയത്.

പ്രായപൂർത്തിയാകാത്തവർക്കെതിരെ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ വർധനയും മയക്കുമരുന്നിന്റെ ഉപയോ​ഗവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും കൈവശം വയ്ക്കുന്നവർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ ആവശ്യമാണ്. കൊലപാതകങ്ങൾ, കൊലപാതകശ്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ, 17-30 വയസ് പ്രായമുള്ളവർക്കെതിരായ ആക്രമണങ്ങൾ എന്നിവയുടെ ഉയർന്ന നിരക്കിനെക്കുറിച്ചും പഠനം മുന്നറിയിപ്പ് നൽകി.

Related News