കുവൈത്തിൽ എമർജൻസി കോറിഡോർ സിസ്റ്റം നടപ്പാക്കണമെന്ന് നിർദേശിച്ച് മുനിസിപ്പൽ കൗൺസിൽ

  • 01/03/2024


കുവൈത്ത് സിറ്റി: അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രധാന റോഡുകളിൽ (എമർജൻസി കോറിഡോർ സിസ്റ്റം) അടിയന്തര പാത സൃഷ്ടിക്കുന്നത് സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം ആലിയ അൽ ഫാർസി നിർദ്ദേശം സമർപ്പിച്ചു. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിലൂടെ ഇത് നടപ്പാക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. 

തൻ്റെ നിർദ്ദേശത്തിൽ, അൽ ഫാർസി മൂന്ന് കാര്യങ്ങളാണ് പരാമർശിച്ചത്. പ്രധാന റോഡുകളിൽ ഒരു അടിയന്തിര പാത കൂടി അനുവദിക്കുക എന്നതാണ് ആദ്യത്തേത്. റോഡിന് ഒരേ ദിശയിൽ രണ്ട് പാതകളുണ്ടെങ്കിൽ ആംബുലൻസ് സൈറൺ കേൾക്കുമ്പോൾ ഇടത് പാതയിലെ വാഹനങ്ങൾ ഇടതുവശത്തേക്കും വലത് പാതയിലുള്ള വാഹനങ്ങൾ വലതുവശത്തേക്കും മാറും. മധ്യഭാ​ഗത്ത് അടിയന്തര ഇടനാഴി സൃഷ്ടിക്കുകയും ചെയ്യാം. ഒരേ ദിശയിൽ മൂന്നോ അതിലധികമോ പാതകൾ റോഡിലുണ്ടെങ്കിൽ ഇടതുവശത്തെ പാതയിലെ വാഹനങ്ങൾ ഇടത്തോട്ട് നീങ്ങണം. വലത് പാതയിലുള്ള എല്ലാ വാഹനങ്ങളും ആംബുലൻസ് സൈറൺ കേൾക്കുമ്പോൾ ഉടൻ വലത്തോട്ട് മാറണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Related News