2023-ൽ കുവൈത്തിൽ റോഡപകടങ്ങളിൽ മരണപ്പെട്ടത് 296 പേർ

  • 02/03/2024

 


കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഗതാഗത നിയമലംഘന ടിക്കറ്റുകൾ 2023ൽ ഒമ്പത് ദശലക്ഷത്തിൽ എത്തിയതായും അപകടങ്ങളിൽ 296 പേർ മരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, നാല് ദശലക്ഷത്തിലധികം ടിക്കറ്റുകൾ സ്പീഡ് പരിധി കവിഞ്ഞതിനും, 850,000 ൽ കൂടുതൽ റെഡ്‌സിന്ഗ്നൽ മറികടന്നതിനും, 300,000 പേർക്ക്  സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 185,000-ത്തിലധികം  ഗതാഗത നിയമലംഘന ടിക്കറ്റുകൾ നൽകിയതായി 2024 ലെ ഏകീകൃത ഗൾഫ് ട്രാഫിക് വീക്കിൽ അതിൻ്റെ ഡയറക്ടർ ബ്രിഗേഡിയർ നവാഫ് അൽ-ഹയാൻ അറിയിച്ചു.

ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് 2024; "ഫോനുപയോഗിക്കാതെ  വാഹനമോടിക്കുക" എന്ന മുദ്രാവാക്യത്തിന് കീഴിൽ മാർച്ച് 3 മുതൽ 10 വരെ ആരംഭിക്കും, ഗതാഗത അവബോധം പ്രചരിപ്പിക്കാനുള്ള മന്ത്രാലയത്തിൻ്റെ താൽപ്പര്യം മുൻനിർത്തിയാണ് പ്രചാരണം.

Related News