മദ്യാസക്തിയിൽ വാഹനമോടിച്ച് അപകടം; കുവൈത്തി യുവതിക്ക് ദാരുണാന്ത്യം, ശിക്ഷ വിധിച്ച് കോടതി

  • 02/04/2024കുവൈത്ത് സിറ്റി: ലഹരി ഉപയോ​ഗിച്ച് കുവൈത്തി യുവതിയുടെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടാക്കിയ കേസിൽ പ്രതിക്ക്  ക്രിമിനൽ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. മദ്യവും മയക്കുമരുന്നും ഉപയോ​ഗിച്ച ശേഷം സെവൻത് റിംഗ് റോഡിൽ അശ്രദ്ധമായി വാഹനം ഓടിച്ചാണ് പ്രതി അപകടം ഉണ്ടാക്കിയത്. കുവൈത്തി യുവതിയുടെ മരണത്തിന് പുറമെ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. റേസ് ട്രാക്കിൻ്റെ വലതുവശത്തുള്ള പെട്രോൾ പമ്പിന് ശേഷം സെവൻത് റിംഗ് റോഡിലാണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റിലാവുകയായിരുന്നു. അപകടസമയത്ത് ഇയാൾ മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും ലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

Related News