വാരാന്ത്യത്തിൽ കുവൈത്തിൽ ചൂടേറിയ കാലാവസ്ഥായിരിക്കുമെന്ന് പ്രവചനം

  • 19/04/2024


കുവൈത്ത് സിറ്റി: ഞായറാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വാരാന്ത്യത്തിൽ രാജ്യത്ത് ചൂടേറിയ കാലാവസ്ഥായിരിക്കുമെന്ന് വിദ​ഗ്ധർ അറിയിച്ചു. ഇന്ന് ചൂട് 34 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, രാത്രിയിൽ കുറച്ച് ഈർപ്പം ഉള്ള കാലാവസ്ഥയായിരിക്കും. വെള്ളിയാഴ്ച, ചൂട് 35-37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രിയിലെ അവസ്ഥകൾ ഇന്നത്തേതിന് സമമമായിരിക്കും. ശനിയാഴ്ചത്തെ കാലാവസ്ഥ അസ്ഥിരമായ കാറ്റും ചൂടേറിയതുമായിരിക്കും. താപനില 39 ഡിഗ്രിയിലേക്ക് ഉയരും. എന്നാൽ രാത്രിയോടെ ചൂട് കുറയുകയും താപനില 22 മുതൽ 24 ഡി​ഗ്രി സെൽഷ്യസിലേക്ക് താഴുകയും ചെയ്യുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു.

Related News