കുവൈത്തിൽ കര്‍ശന ട്രാഫിക് ക്യാമ്പയിൻ; 28,175 നിയമലംഘനങ്ങൾ കണ്ടെത്തി

  • 27/05/2024


കുവൈത്ത് സിറ്റി: കര്‍ശനമായ ട്രാഫിക് ക്യാമ്പയിൻ തുടര്‍ന്ന് അധികൃതര്‍. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിലാണ് രാജ്യവ്യാപകമായി പരിശോധനകള്‍ നടത്തിയത്. നിരവധി നിയമലംഘനങ്ങളും കണ്ടെത്തി. ആകെ 28,175 ട്രാഫിക് നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കൂടാതെ, 1,345 അപകടങ്ങളിൽ ട്രാഫിക് പോലീസ് ഇടപ്പെട്ടു. ഇതിൽ 228 ഗുരുതരമായ പരിക്കുകളും മരണങ്ങളും ഉൾപ്പെടുന്നു.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ രക്ഷിതാക്കളുടെ വാഹനങ്ങൾ ഓടിച്ചതിന് 26 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. കൂടാതെ, വിവിധ നിയമലംഘനങ്ങൾക്കായി 52 വാഹനങ്ങളും 35 മോട്ടോർസൈക്കിളുകളും അധികൃതർ കണ്ടുകെട്ടി. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 26 വ്യക്തികളെ പിടികൂടിയിട്ടുണ്ട്. കര്‍ശനമായ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News