കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ സീസൺ ജൂൺ ഏഴിന് ആരംഭിക്കും

  • 28/05/2024


കുവൈത്ത് സിറ്റി: ഈ വർഷത്തെ ഏറ്റവും ചൂടേറിയ സീസൺ ജൂൺ ഏഴിന് ആരംഭിക്കുമെന്ന് അൽ അജ്‍രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. താപനില ഉയരാൻ തുടങ്ങുമെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവസ്ഥ കൂടുതൽ വരണ്ടതായിരിക്കുമെന്നും വിദ​ഗ്ധർ പറഞ്ഞു. 13 ദിവസം നീണ്ടുനിൽക്കുന്ന കാന സീസണിൻ്റെ അവസാന ഘട്ടമായ അൽ ബതീനിലേക്ക് രാജ്യം ഇപ്പോൾ പ്രവേശിച്ചു. തീവ്രമായ വേനൽക്കാല ചൂടിൻ്റെ ആരംഭമാണ് ഇത്. ഈ കാലയളവിൽ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ താപനില ഉയരും.

കൂടാതെ, അൽ ബതീൻ കാലഘട്ടത്തിൽ, പകൽ സമയം 13 മണിക്കൂറും 47 മിനിറ്റും വരെ നീളുമെന്നും രാത്രി സമയം കുറയുമെന്നും സൂര്യാസ്തമയം ഏകദേശം വൈകുന്നേരം 6:40 സംഭവിക്കുമെന്നും സെന്റർ അറിയിച്ചു. താപനില ഉയരുന്നത് അനുസരിച്ച് ആവശ്യമായ മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്നും അൽ അജ്‍രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു.

Related News