പൗരത്വം നേടുന്നതിനായി കുവൈത്തികളെ വിവാഹം ചെയ്തു; 75 ദിവസങ്ങൾക്കിടെ വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത് 631 റിപ്പോർട്ടുകൾ

  • 05/06/2024


കുവൈത്ത് സിറ്റി: 75 ദിവസത്തിനിടെ ഹോട്ട്‌ലൈൻ വഴി വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് 631 റിപ്പോർട്ടുകൾ ലഭിച്ചതായി കണക്കുകൾ. മാർച്ച് 15 മുതൽ 2024 മെയ് അവസാനം വരെയുള്ള കണക്കാണിത്. ഏഷ്യൻ, അറബ്, ആഫ്രിക്കൻ പ്രവാസികളുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകൾ. പൗരത്വം നേടുന്നതിനായി കുവൈത്തികളുമായി വിവാഹിതരാവുകയും പിന്നീട് ഒരു മാസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ വിവാഹമോചനം നേടുകയും ചെയ്യുകയാണ്. 

ഇത്തരം കേസുകളിലുള്ള നടപടികൾ തുടരുകയാണ്. അർഹതയില്ലാത്തവർക്ക് പൗരത്വം ലഭിക്കുന്നതിന് കൂട്ടുനിന്നവരെ പ്രോസിക്യൂട്ട് ചെയ്യും. പൗരത്വം പിൻവലിക്കാനുള്ള ഏതൊരു പ്രക്രിയയും പൗരത്വത്തിനുള്ള സുപ്രീം കമ്മിറ്റി മുഖേന എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് കർശനമായ പരിശോധിക്കും. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് ഈ ഫയൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും തീരുമാനം പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇത് നിരവധി തവണ പരിശോധിക്കപ്പെടുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News