സ്വകാര്യ കമ്പനികളിലെ കുവൈത്തി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ നിർദേശം

  • 06/06/2024


കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ കമ്പനികളിലെ കുവൈത്തി ജീവനക്കാരുടെ എണ്ണം 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ ആലോചന. കൂടാതെ സ്വകാര്യ ഓയിൽ കമ്പനികളിലെ കുവൈത്തി ജീവനക്കാരുടെ എണ്ണം 30 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താനും പദ്ധതിയുണ്ട്. സ്വകാര്യ എണ്ണക്കമ്പനികളുടെ യൂണിയൻ്റെ പങ്കാളിത്തത്തോടെ മാൻപവർ അതോറിറ്റിയിലെ (പിഎഎം) സ്വകാര്യ മേഖലയിലെ തൊഴിലാളി യൂണിയനും നാഷണൽ വർക്കേഴ്സ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും അടുത്തിടെയൊരു യോഗം ചേർന്നിരുന്നു.

മുകളിൽ പറഞ്ഞിട്ടുള്ള ശതമാനത്തിലേക്ക് കുവൈത്തിവത്കരണം ബന്ധപ്പെട്ട കമ്പനികളിൽ നടപ്പാക്കാനും നിയമലംഘകരായ കമ്പനികൾക്കെതിരെ സസ്പെൻഷൻ അടക്കമുള്ള ശിക്ഷകൾ വ്യവസ്ഥ ചെയ്യണമെന്ന നിർദേശത്തോടെയാണ് യോഗം സമാപിച്ചത്. കമ്പനികൾക്ക് വൻ തുക പിഴ ചുമത്തുന്നതും പരിഗണനയിലുണ്ട്. 2023 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം 72,591 ആണ്.

Related News