ബലിപെരുന്നാൾ; കുവൈത്തിൽ വിലക്കയറ്റം ഒഴിവാക്കാൻ പരിശോധന

  • 06/06/2024


കുവൈത്ത് സിറ്റി: ഈദ് അൽ അദ്ഹ അടുത്തതോടെ വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി അധികൃതർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ വകുപ്പ് വിവിധ മേഖലകളിൽ വാണിജ്യ ഇൻസ്പെക്ടർമാരുടെ ടീമുകളെയും മാർക്കറ്റുകളിൽ എമർജൻസി ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. വാണിജ്യ-വ്യവസായ മന്ത്രാലയവും സാമൂഹിക-തൊഴിൽ മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തോടെ ഒരു പ്രത്യേക പ്രൊഫഷണൽ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. 

സഹകരണ സംഘങ്ങളിലെയും പഴം - പച്ചക്കറി വിപണിയിലെയും വില താരതമ്യം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ട് മന്ത്രാലയങ്ങളിലെയും ഇൻസ്പെക്ടർമാർ തമ്മിലുള്ള അനുഭവങ്ങളുടെ കൈമാറ്റം സുഗമമാക്കുന്നതിനാണ് ശിൽപശാല ലക്ഷ്യമിടുന്നത്. എമർജൻസി ടീമുകൾ 
അടുത്തിടെ നടത്തിയ നിരീക്ഷണ ക്യാമ്പയിനിൽ, പ്രത്യേകിച്ച് ജഹ്‌റയിലും ഫർവാനിയയിലും നടത്തിയ പരിശോധനകളിൽ നിയമലംഘനങ്ങൾ കണ്ടത്തുകയും സഹകരണ സംഘങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Related News