മുബാറകിയയിൽ അര ടണ്ണിലധികം കേടായ മാംസം പിടിച്ചെടുത്തു

  • 06/06/2024


കുവൈത്ത് സിറ്റി: മുബാറകിയയിൽ അര ടണ്ണിലധികം കേടായ മാംസം പിടിച്ചെടുത്തു. ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നിരവധി ഇറച്ചിക്കടകൾ പൂട്ടിച്ചതായും അധികൃതർ അറിയിച്ചു. ഒമ്പത് കടകൾ അടപ്പിച്ചതെന്ന് അതോറിറ്റിയിലെ മുബാറക്കിയ സെൻ്റർ മേധാവി മുഹമ്മദ് അൽ കന്ദരി പറഞ്ഞു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഏകദേശം 506 കിലോഗ്രാം മായം കലർന്ന മാംസം പിടിച്ചെടുത്തിട്ടുണ്ട്. ഇവ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News