പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത നിയമലംഘകർക്ക് ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്

  • 07/06/2024


കുവൈത്ത് സിറ്റി: ഏകദേശം 35,000 റെസിഡൻസി നിയമലംഘകർ ആഭ്യന്തര മന്ത്രാലയം അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം നേടിയതായി കണക്കുകൾ. മാർച്ചിൽ പുറപ്പെടുവിച്ച പൊതുമാപ്പ് ജൂൺ 17 ന് അവസാനിക്കും. പലരും രാജ്യം വിട്ടതായും മറ്റുള്ളവർ തങ്ങളുടെ പദവി ക്രമീകരിക്കുകയോ നടപടിക്രമങ്ങൾ ആരംഭിക്കുകയോ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. പൊതുമാപ്പ് ജൂൺ 17ന് അവസാനിക്കുന്നതോടെ റെസിഡൻസി ലംഘനക്കാർക്കെതിരെ കർശന പരിശോധന ക്യാമ്പയിൻ ആരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്. 

കാലഹരണപ്പെട്ട പാസ്‌പോർട്ടുകൾ ഉള്ളവർ അതത് എംബസികളിൽ നിന്ന് പുതിയ പാസ്‌പോർട്ടുകൾ നേടി കൊണ്ട് ആവശ്യമായ അനുമതി നേടി രാജ്യത്ത് നിന്ന് മടങ്ങണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിഴയടക്കാതെ ഈ അനുമതികൾ നേടി നാടുവിടുന്ന പ്രവാസികൾക്ക് രാജ്യത്തേക്ക് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് തിരിച്ച് വരാനും സാധിക്കും. നിയമലംഘകർക്ക് അവരുടെ പാസ്‌പോർട്ടുകൾ സാധുവാണെങ്കിൽ ഏതെങ്കിലും എക്സിറ്റ് വഴി പുറത്തുപോകാം. അല്ലെങ്കിൽ അവർക്ക് പിഴയടച്ച് താമസം നിയമവിധേയമാക്കാം. പൊതുമാപ്പ് കാലാവധി അവസാനിച്ചാൽ ഒരുതരത്തിലുള്ള ഇളവുകളും ഉണ്ടാകില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്.

Related News