ഈദ് അവധി: ജൂൺ 13ന് മുമ്പ് പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ഇന്ത്യൻ എംബസി

  • 07/06/2024


കുവൈത്ത് സിറ്റി: ഈദ് അൽ അദ്ഹ അവധി അടുക്കുന്ന പശ്ചാത്തലത്തിൽ സാധുവായ റെസിഡൻസി ഇല്ലാത്ത എല്ലാ ഇന്ത്യൻ പൗരന്മാരോടും പൊതുമാപ്പ് നടപടിക്രമങ്ങൾ ജൂൺ 13 നകം പൂർത്തിയാക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. നിയമപരമായ രേഖകളില്ലാത്ത പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാനോ പിഴയൊടുക്കാതെ രാജ്യം വിടാനോ അനുവദിക്കുന്ന പൊതുമാപ്പ് കുവൈത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 17 വരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്. 

എന്നാൽ, ഈദ് അൽ അദ്ഹ പ്രമാണിച്ച് മന്ത്രാലയ ഓഫീസുകളും എംബസികളും ജൂൺ 14 മുതൽ അവധിയാണ്. സാധുവായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ പൊതുമാപ്പ് സമയപരിധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായതിനാൽ 2024 ജൂൺ 13ന് മുമ്പ് ഏതെങ്കിലും ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററിൽ അപേക്ഷിക്കണമെന്നാണ് ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുള്ളത്.

Related News