പൊതുമാപ്പ് നീട്ടില്ല; നിയമലംഘകർക്കായി ജൂൺ 17-ന് ശേഷം ശക്തമായ സുരക്ഷാ പരിശോധന

  • 07/06/2024



കുവൈറ്റ് സിറ്റി : പൊതുമാപ്പ് നീട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. എല്ലാ നിയമ ലംഘകരെയും പിടികൂടുന്നതിനായി ജൂൺ 17 ന് ശേഷം വൻ സുരക്ഷാ കാമ്പയിൻ ആരംഭിക്കും. റസിഡൻസി നിയമം ലംഘിക്കുന്നവർക്കും അഭയം നൽകുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അൽ റായ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസിയാദ് അൽ മുതൈരി പറഞ്ഞു. ഇവരെ കുവൈറ്റിൽ നിന്ന് നാടുകടത്തുന്നതിനും പുനരധിവാസം നിരോധിക്കുന്നതിനുമുള്ള സമഗ്ര നടപടികളാണ് ഒരുങ്ങുന്നത്.

പൊതുമാപ്പ് സമയപരിധിക്ക് ശേഷം, എല്ലാ ഗവർണറേറ്റുകളിലും അനധികൃത തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കകത്തും വിപുലമായ പരിശോധനകൾ നടത്തും. നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യും. ഇവരുടെ തൊഴിൽ ചരിത്രവും അവർക്ക് അഭയം നൽകിയവർക്കെതിരെ അന്വേഷണം നടത്തും. സുരക്ഷാ കരാറുകൾ പ്രകാരം കുറ്റവാളികൾ കുവൈറ്റിലേക്കും ജിസിസിയിലേക്കും വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരും.

Related News