ഇറ്റലിയിൽ നടക്കുന്ന വേൾഡ് എൻഡോസ്കോപ്പി കോൺഗ്രസിൽ പങ്കെടുത്ത് കുവൈത്തി ഡോക്ടർ

  • 08/06/2024


കുവൈത്ത് സിറ്റി: ഇറ്റാലിയൻ നഗരമായ മിലാനിൽ നടക്കുന്ന 2024-ലെ ഡൈജസ്റ്റീവ് എൻഡോസ്കോപ്പി സംബന്ധിച്ച വാർഷിക വേൾഡ് കോൺഫറൻസിൽ പങ്കെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഇൻ്റേണൽ മെഡിസിൻ, ഡൈജസ്റ്റീവ് സിസ്റ്റം, ഹെപ്പറ്റോളജി, എൻഡോസ്കോപ്പി എന്നിവയുടെ കൺസൾട്ടൻ്റ് ഡോ. അസ്മ അൽ കന്ദരി. കുവൈറ്റിനെ പ്രതിനിധീകരിച്ച് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏക ഡോക്ടറും ഇദ്ദേഹമാണ്.

ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ എൻഡോസ്കോപ്പി മേഖലയിലെ ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്ന എല്ലാ സ്പെഷ്യലിസ്റ്റുകൾക്കും മികച്ച അവസരമാണ് ഈ കോൺഫറൻസെന്ന് ഡോ. അസ്മ അൽ കന്ദരി പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ട്. ലോകമെമ്പാടുമുള്ള സ്പെഷ്യലിസ്റ്റുകളിൽ നിന്ന് കൂടുതൽ അറിവ് ലഭിക്കാനും അതിലൂടെ രോ​ഗികൾക്ക് മികച്ച ചികിത്സ നൽകാനും സാധിക്കുമെന്നും ഡോ. അസ്മ ചൂണ്ടിക്കാട്ടി.

Related News