സുരക്ഷാ വിഷയങ്ങളിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കാൻ കുവൈത്ത്

  • 08/06/2024


കുവൈത്ത് സിറ്റി: സമാധാന-സുരക്ഷാ പ്രശ്‌നങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ കുവൈത്ത് താത്പര്യപ്പെടുന്നുവെന്ന് മനുഷ്യാവകാശകാര്യ സഹമന്ത്രി ഷെയ്ഖ ജവഹർ ഇബ്രാഹിം ദുവായിജ് അൽ സബാഹ്. ജൂൺ ആദ്യം കെയ്‌റോയിൽ നടന്ന "മധ്യസ്ഥതയും അഭയാർത്ഥി അവകാശങ്ങളും" എന്ന പരിശീലന കോഴ്‌സിൽ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. 

സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിൽ യുഎൻ സുരക്ഷാ കൗൺസിന്റെ 2000-ലെ 1325-ാം നമ്പർ പ്രമേയം നടപ്പിലാക്കുന്നതിനായി കുവൈറ്റ് അടുത്തിടെ ഒരു ദേശീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. സംഘർഷം, സ്വദേശിവൽക്കരണം, പുനരധിവാസം, സംഘർഷാനന്തര പുനർനിർമ്മാണം എന്നിവയ്ക്കിടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രത്യേക ആവശ്യങ്ങൾ പരിഗണിക്കുന്നതിന് ലിംഗപരമായ വീക്ഷണം സ്വീകരിക്കാൻ ആണ് പ്രമേയം ആവശ്യപ്പെടുന്നത്. അറബ് സ്ത്രീകളെ മധ്യസ്ഥതയിൽ സജീവമായ പങ്കുവഹിക്കാൻ സഹായിക്കുന്നതിനുള്ള അറബ് ലീഗിൻ്റെ ശ്രമങ്ങളെയും ഷെയ്ഖ ജവഹർ ഇബ്രാഹിം ദുവായിജ് അൽ സബാഹ് അഭിനന്ദിച്ചു.

Related News