എക്‌സ്‌കവേറ്ററുകൾ അനധികൃതമായി സ്വന്തമാക്കാൻ ശ്രമം; പ്രവാസി വനിതയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

  • 08/06/2024


കുവൈത്ത് സിറ്റി: ജെസിബി അനധികൃതമായി സ്വന്തമാക്കാൻ ശ്രമിച്ചുവെന്നാരോപണത്തിൽ പ്രവാസി വനിതയെ അറസ്റ്റ് ചെയ്യാൻ അൽ അഹമ്മദി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം. 63,000 ദിനാർ പ്രതിമാസ ഫീസ് ഈടാക്കി 22 ജെസിബികൾ കരാർ പ്രകാരം ആദ്യം പ്രവാസിക്ക് വാടകയ്ക്ക് നൽകുകയായിരുന്നു. ആദ്യ കേസ് പ്രകാരം പ്രതിമാസം 49,000 ദിനാറിന് 14 എക്‌സ്‌കവേറ്ററുകളാണ് പ്രവാസി വാടകയ്‌ക്കെടുത്തത്. 

തുടർന്ന് ഉടമ പ്രവാസിയുടെ ഇടം പരിശോധിച്ചപ്പോൾ എക്‌സ്‌കവേറ്ററുകൾ പൊളിച്ചുമാറ്റിയതായി അയാൾ കണ്ടെത്തി. ഉടമസ്ഥാവകാശം ഏറ്റെടുക്കാനുള്ള ശ്രമവും നടത്തി. രണ്ടാമത്തെ കേസിലും ഇതേ പ്രതി പ്രതിമാസം 14,400 ദിനാറിന് എട്ട് എക്‌സ്‌കവേറ്ററുകൾ വാടകയ്‌ക്കെടുത്തു. ആദ്യ സെറ്റ് എക്‌സ്‌കവേറ്ററുകൾക്ക് സമാനമായി ഈ മെഷീനുകളും പൊളിച്ചതായി കണ്ടെത്തുകയായിരുന്നു.

Related News