കുവൈത്ത് ദ്വീപുകളിലെ കൈയേറ്റങ്ങൾ കണ്ടെത്താൻ പരിശോധന; ഫൈലാകയിൽ തുടക്കം

  • 08/06/2024


കുവൈത്ത് സിറ്റി: കുവൈത്ത് ദ്വീപുകളിലെയും ഭൂപ്രദേശങ്ങളിലെയും സർക്കാർ വസ്‌തുക്കളിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി നിർദേശം നൽകി. വയലേഷൻസ് റിമൂവൽ, സർവേ വകുപ്പ് വകുപ്പുകൾ ദ്വീപുകളിൽ പരിശോധന ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ഫൈലാക ദ്വീപിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. കോർഡിനേറ്റുകളും സാറ്റ്ലൈറ്റും അനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളിലൂടെ പൊതു ഉടമസ്ഥതയിലുള്ള ഭൂമി സർവേ വകുപ്പ് കണ്ടെത്തി തുടങ്ങി. 

ദ്വീപുകൾ കൈയേറ്റങ്ങളില്ലാതെ സിൽക്ക് സിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് കൈമാറുന്നതിനും അവ വികസിപ്പിക്കുന്നതിന് ആവശ്യമായ പഠനങ്ങൾ നടത്തുന്നതിനുമുള്ള തയ്യാറെടുപ്പിനായി സർക്കാർ ഏജൻസികളുടെ പിന്തുണയോടെ ഒരു ടീമിനെ നിയോ​ഗിച്ചിട്ടുണ്ട്. അതേസമയം, വ്യാവസായിക പ്ലോട്ടുകൾ ലംഘിച്ചതിന് രണ്ട് നോട്ടീസ് നൽകിയതായും അംഘരയിൽ ഉപേക്ഷിക്കപ്പെട്ട 10 കാറുകൾ നീക്കം ചെയ്തതായും കുവൈത്ത് മുനസിപ്പാലിറ്റി അറിയിച്ചു.

Related News