ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനായി കുവൈത്തിൽ പുതിയ സംവിധാനം

  • 09/06/2024

 


കുവൈത്ത് സിറ്റി: ആധുനിക ട്രാഫിക് ക്യാമറ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ പിടികൂടാൻ ട്രാഫിക്ക് വിഭാഗം നടപടി സ്വീകരിച്ച് തുടങ്ങി. എല്ലാ റിംഗ്, പ്രധാന, ഉൾ റോഡുകളിലും പരിശോധന നടക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. 

ആധുനിക സംവിധാനം ഉപയോഗിച്ച് തുടങ്ങിയ ശേഷം സാധുവായ ഇൻഷുറൻസ് ഇല്ലാത്ത 176 വാഹനങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു. അതേസമയം, പൊതു റോഡിലെയും പാർപ്പിട പ്രദേശങ്ങളിലെയും ട്രാഫിക് സാഹചര്യം നിയന്ത്രിക്കാനും എല്ലാത്തരം നിയമ ലംഘകരെയും അറസ്റ്റ് ചെയ്യാനും ലക്ഷ്യമിട്ട് ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് സെക്ടർ ട്രാഫിക്-സെക്യൂരിറ്റി ക്യാമ്പയിനുകൾ തുടരുന്നുണ്ട്. കഴിഞ്ഞ ആഴ്‌ചയിലുടനീളം തുടര്‍ന്ന സുരക്ഷാ ക്യാമ്പയിനില്‍ 31,86 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News