മനുഷ്യാവകാശ പ്രശ്‌നങ്ങളും മനുഷ്യക്കടത്തും നേരിടാൻ കുവൈത്തിൽ പ്രത്യേക കമ്മിറ്റി

  • 01/08/2024


കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും, പ്രത്യേകിച്ച് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പിന്തുടരാനും പട്ടികപ്പെടുത്താനുമാണ് ഒരു സ്ഥിരം കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതെന്ന് മാൻപവർ അതോറിറ്റിയിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറും അതോറിറ്റിയുടെ ഔദ്യോഗിക വക്താവുമായ അസീൽ അൽ മസീദ്. അതോറിറ്റിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ചോദ്യങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള പ്രതികരണങ്ങൾ കമ്മിറ്റിയാകും തയാറാക്കുക. 

ഇതുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും പരിഹരിക്കുന്നതിനും അവയോട് വേഗത്തിൽ പ്രതികരിക്കാനും കമ്മിറ്റി പ്രവർത്തിക്കും. തൊഴിൽ വിപണി മെച്ചപ്പെടുത്തുന്ന എല്ലാ കാര്യങ്ങളിലും അതോറിറ്റിയും പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളും, പ്രത്യേകിച്ച് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടവരും പ്രവാസി തൊഴിലാളികളും തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്മിറ്റി പ്രവർത്തിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അനുയോജ്യമായ തൊഴിൽ അന്തരീക്ഷം നൽകുക എന്നിവയാണ് ലക്ഷ്യമെന്നും അസീൽ അൽ മസീദ് പറഞ്ഞു.

Related News