കേടായതും ഉപയോഗിച്ചതുമായ ടയറുകളുടെ പരിപാലനം; പുതിയ സർക്കുലർ

  • 17/01/2025


കുവൈത്ത് സിറ്റി: കേടായതും ഉപയോഗിച്ചതുമായ ടയറുകളുടെ പരിപാലനം സംബന്ധിച്ച് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മനൽ അൽ അസ്ഫൂർ ഏഴ് ആർട്ടിക്കിളുകളുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറപ്പെടുവിച്ചു. ഒക്ടോബർ 29 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പുറപ്പെടുവിച്ച മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായി, ഈ ടയറുകളുടെ ഉപയോ​ഗം നിയന്ത്രിക്കുന്നതാണ് പുതിയ തീരുമാനം. എല്ലാ ലൈസൻസുള്ള മാലിന്യ വാഹകരും (ഖരമാലിന്യങ്ങൾ, നിർമ്മാണം, ആസ്ബറ്റോസ്) കേടുപാടുകൾ സംഭവിച്ചതും ഉപയോഗിച്ചതുമായ ടയറുകൾ കൊണ്ടുപോകാൻ ശ്രമിക്കുന്നവരും സർക്കുലർ പാലിക്കണമെന്ന് അൽ-അസ്ഫൂർ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയിലെ യോഗ്യതയുള്ള കമ്മിറ്റി അംഗീകരിച്ച മാലിന്യ വാഹകർക്ക് മാത്രമേ ഈ ടയറുകൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ളൂ.

Related News