ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തു നിന്നും 6.8 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ട് പ്രതികള്‍ക്കും എട്ട് വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. കൊല്ലം ഇളനാട് സ്വദേശികളായ മുകേഷ് (37 വയസ്), വിനീത് (35 വയസ്) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2016 ജനുവരി ഒന്നാം തീയ്യതിയാണ് പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടറായിരുന്ന വി.എം.സലീമിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ എ. രമേഷ് കേസിന്റെ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.
പാലക്കാട് സെക്കൻഡ് അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ഡി.സുധീർ ഡേവിഡാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?