കായംകുളം NRIs - ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

  • 25/03/2025


 

കായംകുളം NRIs - കുവൈറ്റ് ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് കെ. ജി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി ഒ.ഐ.സി.സി വർക്കിംഗ് ജനറൽ സെക്രട്ടറി ബി. എസ് പിള്ള ഉത്‌ഘാടനം നിർവഹിച്ചു. പ്രഭാഷകനും, ഖുർആൻ പണ്ഡിതനുമായ നൗഷാദ് മദനി കാക്കവയൽ മുഖ്യപ്രഭാഷണം നടത്തി. മംഗഫിലുള്ള മെമ്മറീസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഖലീൽ, അരുൺ സോമൻ, ബിജു ഖാദർ, സജൻ ഭാസ്കരൻ, മധുകുട്ടൻ, അനീഷ് ആനന്ദ്, അമീൻ, അനീഷ് സ്വാമിദാസൻ, ഹരി പത്തിയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related News