കൊറോണ: സോഷ്യല്‍മീഡിയ പ്രചാരണവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

  • 18/03/2020

കോവിഡ്-19 പ്രതിരോധം ശക്തമാക്കുന്നതിന് സോഷ്യല്‍ മീഡിയയിലൂടെ ബോധവത്കരണ പ്രചാരണവുമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. ചലച്ചിത്ര താരങ്ങള്‍, പിന്നണി ഗായകര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവരുടെ കൊറോണ പ്രതിരോധത്തിനുള്ള ആഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന ട്രോളുകളും പ്രചരണത്തിനായി ഉപയോഗിക്കുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, അറിയിപ്പുകള്‍, ജില്ലാ കളക്ടര്‍ നടത്തുന്ന തത്സമയ പത്രസമ്മേളനങ്ങള്‍ എന്നിവ കൃത്യസമയത്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കാണാനാകും. കൊറോണ പ്രതിരോധത്തിന് പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ചെറു വീഡിയോകളാക്കിയും പ്രചരിപ്പിക്കുന്നുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങളും ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കാം. ഇവ ജില്ലാ കളക്ടര്‍ക്കു കൈമാറുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ് അരുണിന്റെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയാ പ്രചാരണം നടത്തുന്നത്.

Related News