'തലപ്പാവ് അണിയിക്കേണ്ട, കൈയില്‍ പിടിച്ചോളാം'; അയ്യങ്കാളി പരിപാടിയില്‍ വേടന്‍

  • 18/06/2025

അയ്യങ്കാളി ചരമദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ തലപ്പാവ് അണിയിക്കാന്‍ ശ്രമിച്ച സംഘാടകരോട് തടഞ്ഞ് റാപ്പര്‍ വേടന്‍. സംഘാടകര്‍ തലപ്പാവ് അണിയിക്കാന്‍ ശ്രമിച്ചപ്പോള്‍ നിരസിക്കുകയായിരുന്നു വേടന്‍. ശേഷം സംഘാടകരുടെ സന്തോഷത്തിനായി തലപ്പാവ് കൈയ്യിലെടുത്ത് ഉയര്‍ത്തിക്കാണിച്ച ശേഷമാണ് വേടന്‍ വേദി വിട്ടത്.

ദലിതര്‍ രാഷ്ട്രീയ ശക്തിയാകണമെന്നും സനാതന ധര്‍മ വാദികളുടെ രാഷ്ട്രീയ മുതലെടുപ്പിന് നിന്ന് കൊടുക്കരുതെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു. അയ്യങ്കാളി അനുസ്മരണ വേദിയിലായിരുന്നു വേടന്‍ രാഷ്ട്രീയം പറഞ്ഞത്. തിരുവനന്തപുരം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ വേടന്‍ പുഷ്പാര്‍ച്ചന നടത്തിയ വേടന്‍ സാധുജന പരിപാലനസംഘം നല്‍കുന്ന പ്രഥമ വില്ലുവണ്ടി പുരസ്‌കാരവും ഏറ്റുവാങ്ങി.

Related News