ധര്‍മസ്ഥലയിലെ പരിശോധന; അസ്ഥികള്‍ കണ്ടെത്തിയെന്ന് പൊലീസ്‌

  • 31/07/2025

ധർമ്മസ്ഥലയിലെ പരിശോധനയില്‍ നിർണായക കണ്ടെത്തല്‍.അസ്ഥികൂടത്തിൻ്റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 15 സ്ഥലങ്ങളില്‍ ആദ്യത്തെ മൂന്നിടങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ കുഴിയെടുക്കലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വെളിപ്പെടുത്തല്‍ പ്രകാരം മൂന്നിടങ്ങളില്‍ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കേണ്ടതായിരുന്നു.

കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന മൂന്നാമത്തെ ദിവസത്തേക്ക് കടത്തിരിക്കുകയാണ്.ആറാമത്തെ പോയിന്‍റില്‍ നിന്നാണ് അസ്ഥിക്കൂടത്തിന്‍റെ ഒരു ഭാഗം കണ്ടെത്തിയത്.എന്നാല്‍ ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ ഇത് മനുഷ്യന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.എസ്‌ഐടി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മൂന്നാം ദിവസത്തെ ഖനന പ്രവർത്തനങ്ങള്‍ ആരംഭിച്ചത്.

ഒരിടത്ത് രണ്ട് എന്ന നിലയില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്പോട്ടുകളില്‍ ആറ് മൃതദേഹങ്ങള്‍, നാലിലും അഞ്ചിലുമായി ആറ് മൃതദേഹങ്ങള്‍, എട്ട് ഒമ്ബതില്‍ ഏഴ് വരെ മൃതദേഹങ്ങള്‍, 10ല്‍ മൂന്ന്, 11ല്‍ ഒമ്ബത്, 12ല്‍ അഞ്ച് വരെ, 13ല്‍ എണ്ണമറ്റവ എന്നിങ്ങിനെയാണ് പരാതിക്കാരൻ എസ്‌ഐടിക്ക് നല്‍കിയ കണക്കുകള്‍. സ്പോട്ട് പതിമൂന്ന് കഴിഞ്ഞാല്‍ നിബിഡ വനമാണ്. ആ മേഖലയിലാണ് നൂറിലേറെ മൃതദേങ്ങള്‍ മറവുചെയ്തു എന്ന് പരാതിക്കാരൻ പറയുന്നത്.

Related News