പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ഈ മാസം 9 നാണ് ആറ്റുകാല്‍ പൊങ്കാല

  • 02/03/2020

ഒമ്പത് നാൾ അനന്തപുരിയെ ഭക്തിയിൽ ആറാടിക്കുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനു ഞായറാഴ്ച തുടക്കമായി രാവിലെ 9.30ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയതോടെ യാണ് ഉതസവാ ചടങ്ങുകൾ തുടങ്ങിയത് . 9നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 6.30ന് സിനിമാതാരം അനു സിത്താര നിർവഹിച്ചു ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് ആറ്റുകാൽ അംബാ പുരസ്‌കാരം സമ്മാനിച്ചു . മൂന്ന് വേദികളിലായി കലാപരിപാടികളും അരങ്ങേറും. തികളാഴ്ച യാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. കനത്ത സുരക്ഷയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകളുണ്ട്. ബൈക്ക് പട്രോളിംഗ് സംഘങ്ങളുമുണ്ടാകും. സി.സി.ടിവി കാമറകൾക്ക് പുറമേ ഡ്രോൺ വഴിയും നിരീക്ഷിക്കും. കിള്ളിപ്പാലം പി.ആർ.എസ് ജംഗ്ഷനിൽ നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷാ പാതയാക്കിയിട്ടുണ്ട്.

Related News