സൗദിയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

  • 04/12/2020

സൗദി അറേബ്യയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. 
ഇന്ന് മുതല്‍ ഞായറാഴ്ച്ച വരെ സൗദിയിലെ ചില മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ് ശിമാലിയ, കിഴക്കന്‍ പ്രവിശ്യ എന്നീ ഭാഗങ്ങളിലാണ് മഴ മുന്നറിയിപ്പ്. 

മക്ക മേഖലയുടെ ചില ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ഞായറാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്.  മഴക്കുള്ള സാധ്യത തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും വെള്ളം കെട്ടിനില്‍ക്കാനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 

Related News