ഫൈസർ വാക്സിൻ വിതരണം ചെയ്യാൻ അം​ഗീകാരം നൽകി സൗദി അറേബ്യ

  • 10/12/2020



അമേരിക്കൻ കമ്പനി ഫൈസർ വികസിപ്പിച്ച ‘ഫൈസർ ബയോൺടെക് വാക്സിൻ’  സൗദി  അറേബ്യയിൽ വിതരണം ചെയ്യാൻ അനുമതി.  സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് അനുമതി നൽകിയത്. വാക്സിൻ ആരോ​ഗ്യമന്ത്രാലയത്തിന് രാജ്യത്ത്  ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.ഇറക്കുമതി ചെയ്യുമ്പോഴെല്ലാം സാമ്പിളുകൾ പരിശോധിച്ച് വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. 

രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ സൗദി അധികൃതർ അറിയിച്ചിരുന്നു. വാക്സിൻ രാജ്യത്ത് എത്തുന്ന തീയതിയും അത് നൽകുന്ന രീതിയും പിന്നീട് സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കും. നവംബർ 24നാണ്​ ഫൈസർ കമ്പനി അപേക്ഷ നൽകിയത്​.വിശദമായ പഠനത്തിനും വിലയിരുത്തലിനും ക്ലിനിക്കൽ പരീക്ഷണത്തിനും ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്​. 

Related News