ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കും; പുതിയ പദ്ധതിയുമായി സൗദി ഭരണകൂടം

  • 12/12/2020

ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കന്‍ പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം.തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഹാനി അല്‍ മുഅജ്ജല്‍ പറഞ്ഞു. 

ദീര്‍ഘകാല തൊഴില്‍ കരാറിനുള്ള സാധ്യതകള്‍ പഠിച്ചു വരികയാണ്. പത്ത് വര്‍ഷം വരെ നീളുന്നതായിരിക്കും പ്രസതുത കരാറെന്നും അദ്ദേഹം വിശദീകരിച്ചു. തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും പത്ത് വര്‍ഷ കരാര്‍ നടപ്പിലാക്കുകയെന്നും, തൊഴിലുടമ കരാര്‍ പാലിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവാദമുണ്ടാകുമെന്നും അണ്ടര്‍ സെക്രട്ടറി കൂട്ടിച്ചേർത്തു.

Related News