തിരുവനന്തപുരം : കേരളം കടുത്ത നിയന്ത്രണത്തിലേക്ക് , കൊറോണ സംസ്ഥാനത്തു വ്യാപിക്കുന്നതിന്റെ സാഹചര്യത്തിലാണ് പുതിയ തീരുമാനം , മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് . മാർച്ച് 31 വരെ സംസ്ഥാനത്തു ലോക്ക് ഡൌൺ, പൊതുഗതാഗതം പൂർണ്ണമായും വിലക്കി , അനാവശ്യാമായി പുറത്തിറങ്ങിയാൽ അറസ്റ്റ് , മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നതിനു കർശന നിയന്ത്രണം. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും .ksrtc ഓടില്ല . ആരാധനാലയങ്ങൾ അടച്ചിടും . കേരളത്തിൽ ഇന്ന് 28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചത് . കാസർഗോഡ് 19 പേർക്കും കണ്ണൂർ 5 പേർക്കും എറണാകുളം2 പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . ഇതോടെ കേരളത്തിൽ കൊവിഡ് - 19 സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി.അതില്‍ 4 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?