സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

  • 23/03/2020

ഐഎംഎ യുടെ ആവശ്യം സർക്കാർ അം​ഗീകരിച്ചു, സംസ്ഥാനം 31 വരെ പൂർണമായും അടച്ചിടുമെന്ന് മുഖ്യമന്ത്രി.ഇന്ന് രാത്രിമുതൽ സംസ്ഥാന വ്യാപകമായി ലോക്ക് ഡൌൺ .സംസ്ഥാനത്ത്‌ ബാറുകൾ അടച്ചിടും, ബെവ്കോ ഔട്ട്ലറ്റുകൾ പഞ്ചാബ്‌ മാതൃകയിൽ, അടയ്ക്കുകയില്ല.മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ രാവിലെ 7 മണി മുതൽ 5 മണി വരെയേ പ്രവർത്തിക്കാൻ അനുവദിക്കൂ, ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല, കോവിഡ് രോഗികള്‍ക്കായി ഓരോ ജില്ലയിലും പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കുംഅതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും. പെട്രോള്‍ പമ്പുകള്‍, പാചകവാതകം വിതരണം മുടങ്ങില്ല. എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ തുറക്കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയും.

Related News