ലോക്ക് ഡൗൺ ലംഘിച്ച് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

  • 29/03/2020

കോട്ടയം : കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നിരവധി പേർ തെരുവിലിറങ്ങി. പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആയിരത്തിലധികം പേർ സംഘടിച്ചെത്തിയിട്ടുണ്ട്.

Related News