സാലറി ചലഞ്ച്- നിർബന്ധിത പിരിവ് അംഗീകരിക്കില്ല. കെ പി എസ് ടി എ

  • 01/04/2020

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം നിർബന്ധിതമായി പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു . ഓരോ ജീവനക്കാരനും അധ്യാപകനും അവരവരാൽ കഴിയുന്ന പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാമെന്ന് സർക്കാരിനെ അറിയിച്ചിട്ടും ഈ നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത് പ്രതിഷേധാർഹമാണ്. നിലവിലുള്ള സാഹചര്യത്തിൽ എല്ലാവരെയും പോലെ പ്രയാസങ്ങൾ നേരിടുന്നവരാണ് സംസ്ഥാന ജീവനക്കാരും അധ്യാപകരും. ഒരാളുടെ ശമ്പളം കൊണ്ടു മാത്രം കുടുംബം പുലർത്തുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും അധ്യാപകരും. മാത്രമല്ല നിരന്തരമായി സാമൂഹ്യ സേവന പ്രവർത്തനങ്ങളും സഹായങ്ങളും നടത്തുന്നവരുമാണ്. രോഗികൾ, ലോണുകൾ തിരിച്ചടക്കേണ്ടവർ തുടങ്ങി നിരവധിയായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ആയതിനാൽ സർക്കാർ എടുത്ത തീരുമാനം തിരുത്തി ജീവനക്കാർക്കും അധ്യാപകർക്കും അവരവരുടെ സാമ്പത്തീക സ്ഥിതിക്കനുസരിച്ച്‍ പരമാവധി തുക സംഭാവന ചെയ്യുവാനാവുന്ന വിധം തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് വി കെ അജിത് കുമാർ, ജനറൽ സെക്രട്ടറി എം സലാഹുദ്ദീൻഎന്നിവർ ആവശ്യപ്പെട്ടു.

Related News