കുവൈത്ത് ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിവാക്കിയിരുന്ന സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ കുവൈറ്റ്

  • 26/08/2020

കുവൈത്ത് ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന  അസോസിയേഷനുകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന്  ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്) കുവൈറ്റ് .കഴിഞ്ഞ ദിവസങ്ങളിൽ
ഒഴിവാക്കപ്പെട്ടിരുന്ന  അസോസിയേഷനുകളുടെ പൊതുവേദിയായ ഫിറ കുവൈറ്റ് പ്രതിനിധികളെ എംബസി അധികൃതര്‍ ഫോണില്‍ വിളിച്ചാണ് എംബസിയുമായി തുടർന്ന് സഹകരിക്കണമെന്ന സന്ദേശം നല്‍കിയത്. 2018 ഏപ്രില്‍ മാസം വരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ചെറുതും വലുതുമായ 350ഓളം സംഘടനകളിൽ , ചില സംഘടനകളെ മാത്രം കാര്യകാരണങ്ങളും മുന്നറിയിപ്പുമില്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിവിധ സംഘടനകള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും എംബസി അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമുണ്ടായിരുന്നില്ല. വിഷയത്തില്‍ സാമൂഹ്യപ്രവര്‍ത്തകനും അന്ന്  ലോക കേരള സഭയിലെ അംഗവുമായിരുന്ന ബാബു ഫ്രാന്‍സിസ് ഒഴിവാക്കപ്പെട്ട 30 ഓളം സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഫിറ (ഫെഡറേഷൻ ഓഫ് ഇൻഡ്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് ') എന്ന പൊതുവേദി രൂപീകരിച്ച് രജിസ്ട്രേഷൻ തിരികെ ലഭിക്കുന്നതിനുള്ള പോരാട്ടം തുടങ്ങി. ഇവരുടെ പരാതികൾ വിവിധ സമയങ്ങളിൽ  ന്യൂ ഡൽഹിയിൽ നേരിട്ടെത്തി ബഹു. ഇന്ത്യന്‍ പ്രസിഡന്റ്, ബഹു. പ്രധാനമന്ത്രി, ബഹു.വിദേശകാര്യ വകുപ്പ് മന്ത്രി തുടങ്ങിയ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുകയും, തുടർന്ന് വീണ്ടും ഡൽഹിയിൽ എത്തി  അധികരികളുമായി ചർച്ചകൾ നടത്തിയിട്ടും നടപടി വൈകുകയും, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടേണ്ടി വരുകയും ചെയ്ത ഘട്ടത്തിൽ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയൽ ചെയ്തു  മാസങ്ങളായി ഫിറയ്ക്കു വേണ്ടി  പോരാട്ടം നടത്തി വന്നിരുന്നത്.,  ശ്രീ ശരദ് പവാർ, ശ്രീ ശശി തരൂർ. ശ്രീ എൻ കെ പ്രേമചന്ദ്രൻ, ശ്രീ ബെന്നി ബഹ്നാൻ, ശ്രീ വി.കെ. ശ്രീ കണ്ഠൻ, ശ്രീ ഡീൻ കുര്യാക്കോസ്, ശ്രീ കെ സുധാകരൻ,  ശ്രീ ടി.എൻ പ്രതാപൻ , കുമാരി രമ്യ ഹരിദാസ് തുടങ്ങിയ എം പിമാരും വിഷയത്തിൽ  ഇടപെട്ട് കേന്ദ്ര സർക്കാരിനോട് പ്രവാസി സംഘടനകൾക്ക് അനുകൂല നടപടി  കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 
 
കോവിഡ് പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ നൽകിയ കേസ് വൈകുന്നതിനാൽ
പ്രസ്തുത വിഷയത്തിൽ 2020 ജൂൺ മാസത്തിൽ വീണ്ടും പ്രശ്ന പരിഹാരത്തിനായി വിദേശ കാര്യ സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ്  ഈ മാസം ആദ്യം സ്ഥാനപതിയായി ചുമതലയേറ്റ എച്ച്.ഇ. ശ്രീ സിബി ജോര്‍ജ്  അവർകൾ ഒഴിവാക്കിയ സംഘടനകളെല്ലാം വീണ്ടും സഹകരിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചിരിക്കുന്നതായി
ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്

എംബസിയിൽ നിന്ന് സംഘടനകളെ ഒഴിവാക്കിയ നടപടികള്‍ക്കെതിരെ മുഖ്യധാര സംഘടനകൾ പ്രതികരിക്കാത്ത സാഹചര്യത്തിലും നിവേദനങ്ങളും നിയമപോരാട്ടവുമായി ഫിറക്ക് നേതൃത്വം നല്‍കിയ ബാബു ഫ്രാന്‍സിസിനെ ഫോണില്‍ വിളിച്ച്,  എംബസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും, സംഘടനകളുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നുള്ള സന്ദേശം എംബസി നല്‍കുകയും ചെയ്തിട്ടുള്ളത്. പ്രവാസി സംഘടനകളെ വിവേചനമില്ലാതെ ഒന്നിച്ചു ചേർത്ത് പ്രവാസി സമൂഹത്തെ മുഴുവൻ പരിഗണിച്ചു മുന്നോട്ടു പോകാനുള്ള ബഹു. അംബാസിഡററുടെ നിലപാട് അഭിനന്ദനാർഹമാണെന്നും ഫിറ കൺവീനർ ബാബു ഫ്രാൻസീസും , സെക്രട്ടറി ചാൾസ് പി.ജോർജ്ജും അറിയിച്ചു.

Related News