വേൾഡ് മലയാളി ഫെഡറേഷൻ (WMF) കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികൾ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു

  • 28/08/2020

വേൾഡ് മലയാളി ഫെഡറേഷൻ (WMF) കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികൾ പുതിയതായി സ്ഥാനമേറ്റ  ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ്‌ ഐ ഫ് സ്‌ എംബസിയിൽ സന്ദർശിച്ചു. നിലവിൽ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ സമൂഹം  നേരിടുന്ന വിവിധ പ്രശ്നങ്ങൾ  സ്ഥാനപതിയുടെ  ശ്രദ്ധയിൽപ്പെടുത്തി.


നാഷണൽ കോ ഓർഡിനേറ്റർ ശ്രീ നായാഫ് സിറാജ്, പ്രസിഡന്റ് ശ്രീ എൽദോസ് ജോയി, ജനറൽ സെക്രട്ടറി
ശ്രീ ടോം തോമസ്സ്‌ മൈലാടിയിൽ, വൈസ് പ്രസിഡന്റ് ശ്രീ സലിം ഐഡിയൽ, ജോയിന്റ് സെക്രെട്ടറി ശ്രീമതി രഞ്‌ജിനി വിശ്വനാഥ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ശ്രീ ഫിന്നി നരിയിഞ്ചിൽ, ശ്രീ ബിജു പി എബ്രഹാം, ഗ്ലോബൽ ക്യാബിനറ്റ് മെമ്പർ ശ്രീ സുനിൽ എസ്‌, ശ്രീ ടോം ജേക്കബ് എന്നിവർ അംബാസിഡറുമായി നടന്ന ചർച്ചയിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശനങ്ങൾ അവതരിപ്പിച്ചു.

ഉടൻ നടപടികൾ ഉണ്ടാകുമെന്നു അംബാസിഡർ അറിയിച്ചു. സാധരണകാരായ ഇന്ത്യൻ സമൂഹത്തിന്റെ പരാതികൾ അറിയിക്കാനുള്ള പരാതിപെട്ടികൾ എല്ലാ പാസ്പോർട്ട് സേവന കേന്ദ്രത്തിലും വെയ്ക്കുവാൻ അഭ്യർത്ഥിച്ചു.

അബ്ബാസിയയിലെ നിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനങ്ങൾ ഇങ്ങനെ മെച്ചപ്പെടുത്താം എന്ന്  സ്ഥാനപതി ചോദിച്ചറിഞ്ഞു.


Related News