പ്രവാസികളുടെ സാമ്പത്തിക പ്രതിസന്ധികളും പ്രതിവിധികളും' കെ.ഐ.സി പഠന ക്ലാസ് സംഘടിപ്പിച്ചു.

  • 01/09/2020

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ 'കോവിഡ് കാലം കരുതലോടെ' അവയര്‍നെസ് കാമ്പയിന്റെ ഭാഗമായി പ്രവാസികളുടെ സാമ്പത്തിക പ്രതിസന്ധികളും പ്രതിവിധികളും എന്ന വിഷയത്തില്‍ പഠന ക്ലാസ് സംഘടിപ്പിച്ചു.

അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, ഹവല്ലി,  സിറ്റി മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ ക്ലാസില്‍ കുവൈത്തിലെ പ്രമുഖ മോട്ടിവേഷനല്‍ ട്രെയിനറും കെ.ഐ.സി കേന്ദ്ര കമ്മിറ്റി വിദ്യാഭ്യാസ വിംഗ് സെക്രട്ടറിയുമായ ശിഹാബ് മാസ്റ്റര്‍ നീലഗിരി വിഷയം അവതരിപ്പിച്ചു. 

ഇസ്ലാമിക് കൗണ്‍സിലിന്റെ അഞ്ച് മേഖലകളിലായുളള 34 യൂണിറ്റുകളിലെയും അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് വിവിധ ഘട്ടങ്ങളിലായാണ്  ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിച്ചത്. കെ.ഐ.സി മേഘല ഭാരവാഹികളായ അമീന്‍ മൗലവി, അഷ്റഫ് അന്‍വരി,അബ്ദുറസാഖ് ദാരിമി, അബ്ദു റഹീം ഹസനി, മുഹമ്മദലി പുതിയങ്ങാടി, അബ്ദുലത്തീഫ് മൗലവി, ഹബീബ് തളിപ്പറമ്പ്, ഫാസില്‍ കരുവാരക്കുണ്ട്, മുഹമ്മദ് എ.ജി, സെമീര്‍ ചെട്ടിപ്പടി തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ പരിപാടി കോര്‍ഡിനേറ്റ് ചെയ്തു.

കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ 'തളരരുത് അല്ലാഹു കൂടെയുണ്ട്' ' എന്ന പ്രമേയവുമായി നടത്തുന്ന കാമ്പയിനില്‍ പ്രാര്‍ത്ഥനാ സമ്മേളനം, റിലീഫ് സേവനങ്ങള്‍, സ്പിരിച്ച്വല്‍ മോട്ടിവേഷന്‍  ക്ലാസ്, പേര്‍സണല്‍ അഡ്വാന്‍സ്മെന്റ് ട്രെയിനിംഗ് , സന്നദ്ധ സേവന പരിശീലനം, സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ്, കോവിഡ് കാല പ്രവര്‍ത്തന പരിശീലന ക്ലാസ് തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് നടന്നു വരുന്നത്.

Related News