തിരുവല്ല സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു.

  • 01/09/2020

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തിരുവല്ല സ്വദേശി വാഹനാപകടത്തില്‍ മരണപ്പെട്ടു. ജി ഫോര്‍ എസ് കമ്പനിയിലെ ജീവനക്കാരനായ മാമ്മന്‍ വര്‍ഗീസ് (50) ആണ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകും. ജിഫോര്‍എസ് കമ്പനിയും വെല്‍ഫെയര്‍ കേരള കുവൈറ്റും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.കെ.ജെ. വര്‍ഗീസ്-അമ്മുകുട്ടി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. നഴ്‌സായ സജിനിയാണ് ഭാര്യ. എഡ്വിന്‍, ഗോഡ്വിന്‍ എന്നിവര്‍ മക്കളാണ്. കൊച്ചുമോന്‍, സിബി (കുവൈറ്റ്), ബിനു, ബേബി, മോളി, ഡെയ്‌സി എന്നിവര്‍ സഹോദരങ്ങളാണ്.

Related News