കൊവിഡ് മൂലം സൗദിയിൽ 3 ലക്ഷത്തിനടുത്ത് പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്

  • 02/10/2020


കൊവിഡ് പ്രതിസന്ധി മൂലം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമായെന്ന് റിപ്പോർട്ട്.  ഏകദേശം 2,84,000 വിദേശികൾക്കാണ് തൊഴിൽ നഷ്ടമായതെന്ന്  ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ റിപ്പോർട്ടിൽ  വ്യക്തമാക്കുന്നു. 2020 ലെ രണ്ടാം പാദത്തിൽ നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.  1,16,000 സ്വദേശികൾക്കും തൊഴിൽ നഷ്ടമായിട്ടുണ്ട്. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 പ്രകാരം 11,000 ത്തിലധികം പേരാണ് അവരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിച്ചത്. രണ്ടാം പാദത്തിൽ ജോലി ഉപേക്ഷിച്ച മൊത്തം സൗദികളുടെ എണ്ണം 1,16,000 ൽ അധികം വരും. പ്രത്യേക സാഹചര്യങ്ങളിൽ മുൻ‌കൂർ അറിയിപ്പോ സർവീസ് ആനുകൂല്യങ്ങളോ നൽകാതെ തൊഴിലാളിയെ പിരിച്ചുവിടാനുള്ള അധികാരമാണ് ആർട്ടിക്കിൾ 80 നൽകുന്നത്. 
ഏപ്രിൽ-ജൂൺ കാലയളവിൽ 53,000 ത്തിലധികം സ്വദേശികളായ സ്ത്രീ-പുരുഷ തൊഴിലാളികൾ  രാജി സമർപ്പിച്ചതായും അതേ കാലയളവിൽ 36,000 ത്തിലധികം സ്വദേശികളുടെ കരാറുകൾ കാലഹരണപ്പെട്ടതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു
രണ്ടാം പാദത്തിൽ 284,000 വിദേശ തൊഴിലാളികൾ ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 60,000 തൊഴിലാളികൾ രാജി നൽകിയവരാണ്. 2020 ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് സൗദികളുടെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനത്തിലെത്തി.

ഇതോടെ രണ്ടാം പാദത്തിൽ കിംഗ്ഡത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 0.03 ശതമാനം കുറഞ്ഞ് 13.63 ദശലക്ഷം ജീവനക്കാരായി. 2020 ന്റെ ആദ്യ പാദത്തിൽ 13.635 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ മൂന്ന് മാസത്തിനുള്ളിൽ 5,000 ജീവനക്കാരുടെ കുറവ് സംഭവിച്ചതായും റിപ്പോർട്ടിൽ  വ്യക്തമാക്കുന്നുണ്ട്.

Related News