പ്രവാസികൾക്ക് സന്തോഷ വാർത്ത; കൊവിഡ് പരിശോധന നടത്തേണ്ട സമയപരിധി നീട്ടി നല്‍കി സൗദി

  • 03/10/2020

സൗദിയിലേക്ക്  തിരികെ മടങ്ങാനാ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത.  കൊവിഡ് പരിശോധന നടത്തേണ്ട സമയപരിധി നീട്ടി നല്‍കിയതായി സൗദി ഭരണകൂടം അറിയിച്ചു. യാത്ര ആരംഭിക്കുന്നതിനു 72 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ ഇനി മുതല്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളും ഇനി 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാവുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. 
48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിബന്ധന. എട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന നടത്തേണ്ടതില്ല. സൗദിയിലെത്തിയാല്‍ നിയമപ്രകാരമുള്ള ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.

Related News