അവധി ദിവസം ചൂണ്ടയിടാൻ പോയ മലയാളി പ്രവാസി വെളളക്കെട്ടിൽ വീണു മരിച്ചു

  • 04/10/2020

സൗദി അറേബ്യയിൽ  ജിദ്ദക്കടുത്ത് ശുഹൈബയിൽ    അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയി കാണാതായ പ്രവാസി മലയാളിയെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കൽ മുഹമ്മദലി (48)ക്കാണ് മരിച്ചത്.  സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിച്ചു കൊണ്ടിരിക്കെ ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു. തുടർന്ന് എല്ലാവരും  വാഹനത്തിന് സമീപത്തേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയെത്തിയപ്പോൾ മുഹമ്മദലി കൂടെയില്ലായിരുന്നു.  തുടർന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദലിയെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. 
മക്കയിലെ ബജറ്റ് റെന്റ് എ കാർ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കൽ സൂപ്പി, ഉമ്മ: ഖദീജ വഴിപ്പാറ, ഭാര്യ: പാലത്തിങ്ങൽ റജീന പെരിന്തൽമണ്ണ, മക്കൾ: ജിൻസിയ, സിനിയ

Related News