സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തി അഞ്ച് റിയാലിന്റെ പുതിയ കറന്‍സി പുറത്തിറക്കി സൗദി അറേബ്യ

  • 05/10/2020

അഞ്ച് റിയാലിന്റെ പുതിയ കറന്‍സി കൂടി ഇന്ന്  പുറത്തിറക്കുന്നതായി സൗദി മോണിറ്ററിംഗ് അതോറിറ്റിയായ സാമ അറിയിച്ചു. മെറ്റാമെറിക് മഷികളുടെ ഉപയോഗം ഉൾപ്പെടെ പേപ്പർ നോട്ടുകളിൽ ലഭ്യമല്ലാത്ത നിരവധി സുരക്ഷാ സവിശേഷതകൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. പോളിമർ ബാങ്ക് നോട്ടുകളുടെ രൂപകൽപ്പനയും നിറങ്ങളും നിലവിൽ പ്രചാരത്തിലുള്ള കോട്ടൺ അഞ്ച് റിയാൽ പേപ്പർ നോട്ടുകൾക്ക് സമാനമാണ്.  കറന്‍സി നിര്‍മ്മാണത്തിനുള്ള ഏറ്റവും പുതിയ രീതികളും  പുതിയ കറന്‍സിയോടപ്പം നിലവിലുള്ള കറന്‍സിയുടേയും ക്രയവിക്രയങ്ങള്‍ തുടരുമെന്നും അധികൃതർ അറിയിച്ചു. 

 സൗദിയിലെ ഏറ്റവു വലിയ മരുഭൂമിയായ റുബുഉല്‍ ഖാലി മരുഭൂമിയിലെ ശൈബ എണ്ണ ഘനനത്തിന്റെ ചിത്രം, സൗദി വികസന പദ്ധതയായ വിഷന്‍ 30, സൗദി മരുഭൂമിയില്‍ വിളയുന്ന ചില പുഷ്പങ്ങളുടെ ചിത്രങ്ങളും,  സൗദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ മുഖചിത്രത്തിന് പുറമേ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related News