ഇറാന്റെ ആണവായുധ നിര്‍മ്മാണ നീക്കങ്ങള്‍ തടയണമെന്ന് ആവശ്യം; നടപടി ആവശ്യപ്പെട്ട് സൗദി അറേബ്യ

  • 05/10/2020


ഇറാന്റെ ആണവായുധ നിര്‍മ്മാണ നീക്കങ്ങള്‍ തടയുന്നതിനും കരാര്‍ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും നടപടി അത്യാവശ്യമാണെന്ന് സൗദി അറേബ്യ. ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം നടപടിക്ക് തയ്യാറാവണമെന്ന് സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ആണവായുധ നിർമ്മാര്‍ജ്ജന ദിനത്തില്‍ യു.എന്‍ വെര്‍ച്ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ നാം ബാധ്യസ്ഥരാണ്. ഇറാന്റെ അന്താരാഷ്ട്ര കരാര്‍ ലംഘനങ്ങളെ പ്രതിരോധിക്കുന്നതിന് ലോക സമൂഹം തയ്യാറാവണം. കരാറില്‍ നിശ്ചയിച്ച പരിധിയേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് ഇറാന്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം സ്റ്റോക്ക് എന്നും മന്ത്രി പ്രതിനിധികളെ ഓര്‍മ്മിപ്പിച്ചു. ആണവായുധം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ലോക സമൂഹം ഐക്യപ്പെടേണ്ടത് അത്യാവശ്യമാണ്. നിയമവിരുദ്ധമായി തീവ്രവാദ സംഘങ്ങള്‍ക്ക് ധനസഹായവും ആയുധങ്ങളും നൽകി അന്താരാഷ്ട്ര സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന രാജ്യങ്ങളെ പ്രത്യേകിച്ച് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related News