വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഏഴാം ഘട്ടം; കേരളത്തിലേക്ക് ഉൾപ്പെടെ സൗദിയിൽ നിന്ന് 28 സർവ്വീസുകൾ

  • 05/10/2020

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഏഴാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 28 സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു.  കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കായി 19 സര്‍വ്വീസുകളുണ്ടെന്ന്  ദമ്മാമില്‍ നിന്ന് 11നും റിയാദില്‍ നിന്ന് എട്ടിനുമാണ് സർവ്വീസുകൾ. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ഒക്ടോബര്‍ അഞ്ച് മുതല്‍ 24 വരെയുള്ള പുതിയ ഷെഡ്യൂള്‍ പുറത്തുവിട്ടത്.  

ഷെഡ്യൂള്‍ അനുസരിച്ച്‌ റിയാദില്‍ നിന്നും എട്ടും ദമ്മാമില്‍ നിന്നും 20 സര്‍വ്വീസുകളുമാണ് ഉള്ളത്.  റിയാദില്‍ നിന്നും ഒക്ടോബര്‍ ആറിന് തിരുവനന്തപുരം, എട്ടിന് കണ്ണൂര്‍, എട്ടിനും 15 നും 22 നും കൊച്ചി, ഒൻപതിനും 16നും 23നും കോഴിക്കോട്, ദമ്മാമില്‍ നിന്ന് ഒക്ടോബര്‍ ഏഴിനും 14 നും 21നും തിരുവനന്തപുരം, ഒൻപതിനും 16നും 23 നും കണ്ണൂര്‍, 10നും 17നും 24 നും കൊച്ചി, 11നും 18നും കോഴിക്കോട് എന്നിവയാണ് കേരളത്തിലേക്കുള്ള സർവ്വീസുകൾ.  എന്നാല്‍ പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് ഒറ്റ സർവ്വീസുകളുമില്ലെന്നും അധികൃതർ അറിയിച്ചു. 

Related News